തമിഴ്നാട് : പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.
ഏഴ് ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്റ്റാലിൻ്റെ പ്രതികരണം.
"പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാൻ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്. രാജ്യസഭയില്‍ എഐഎഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ബില്‍ നിയമമായി മാറില്ലായിരുന്നു.
ബിജെപിയുടെ പ്രവർത്തനങ്ങള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. മതസൗഹാർദം തകർക്കാനാണ് ശ്രമം. സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസിലാക്കണം"എന്നും സ്റ്റാലിൻ പറഞ്ഞു.2021ല്‍ അധികാരത്തിലേറിയപ്പോള്‍ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ഡിഎംകെ സർക്കാർ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.