ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കള്‍ നവകേരള സദസില്‍ പങ്കെടുത്തു; മുഖ്യമന്ത്രി,,

തിരുവനന്തപുരം:  പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടുള്ള വിയോജിപ്പ് എന്തിനെന്ന് വ്യക്തമാക്കാൻ പ്രതിപക്ഷത്തിനായിട്ടില്ല.

പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും യുഡിഎഫിലെ ഘടക കക്ഷികള്‍ സ്വീകരിക്കുകയുമായിരുന്നു.

എന്നാല്‍ ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലെ പ്രമുഖ നേതാക്കള്‍ നവകേരള സദസില്‍ പങ്കെടുത്തു. നാടിൻറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങള്‍ നാടിൻറെ ആവശ്യത്തിനായി ഒന്നിക്കുന്നതാണ് നവകേരള സദസില്‍ കണ്ടത്.

ഒന്നിനൊന്ന് മെച്ചപ്പെട്ട ജനസഞ്ചയത്തെയാണ് ഓരോ ജില്ലയിലും കണ്ടത്. നാടിൻറെ ഭാവിക്കായി അവര്‍ ഒന്നിച്ചു. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് എതിരായ പരിപാടിയല്ല. ജനങ്ങള്‍ക്കുവേണ്ടിയാണ് നവകേരള സദസ് സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിക്ക് നേരെ മരടിലും തൃപ്പുണിത്തുറയിലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മരടില്‍ അഞ്ചും തൃപ്പൂണിത്തുറയില്‍ പതിനൊന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !