ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിന് മികച്ച ഒന്നാണ് കൈതച്ചക്ക. വൈറ്റമിന്‍ എ ബി സി, കാല്‍സ്യം, ഇരുമ്പ് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്ബുഷ്ടമാണ് കൈതച്ചക്ക.ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണശേഷം ഇവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും.
കലോറി വളരെ കുറവായതിനാല്‍ ഏതുതരം ഡയറ്റിലും കൈതച്ചക്കയെ ഉള്‍പ്പെടുത്താവുന്നതാണ്. പ്രകൃതിദത്ത മധുരവും പോഷകമൂല്യങ്ങളും അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായതിനാല്‍ ദിവസേന പൈനാപ്പിള്‍ കഴി ക്കുന്നത് ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്‍കും.
പൈനാപ്പിളിലെ ‘വൈറ്റമിന്‍ സി’ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
എല്ലുറപ്പിനും ആരോഗ്യകരമായ കോശഘടനയ്ക്കും പൈനാപ്പിള്‍ ഗുണകരമാണ്.
മുഖക്കുരു, കാലുകളിലെ വിണ്ടുകീറല്‍, ചുണ്ട് വിണ്ടുകീറല്‍, നഖം വിണ്ടുകീറലും, പൊട്ടലും എന്നിവ നിയന്ത്രിക്കാന്‍ പൈനാപ്പിളിനാവും.
മുടികൊഴിച്ചില്‍ മാറ്റി മുടി തഴച്ച് വളരാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും പൈനാപ്പിള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
സ്ത്രീകളിലെ ക്രമംതെറ്റിയ ആര്‍ത്തവത്തിനും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വയറുവേദനയ്ക്കും ഉത്തരപരിഹാരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.