തിരുവനന്തപുരം: തങ്ങള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതെ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കും മുൻ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും..നേതാക്കള്‍ക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ പാര്‍ട്ടി അനുമതി നല്‍കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇവരില്‍ ഒരാളും നിയമനടപടികള്‍ ആരംഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. നേതാക്കളാരും ഇതുവരെ വക്കീല്‍ നോട്ടിസ് പോലും അയച്ചിട്ടില്ല. മൂന്നുപേര്‍ക്കും സ്വപ്നക്കെതിരായ നിയമനടപടിക്ക് അനുമതി നല്‍കിയ വിവരം പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ എന്നിവര്‍ മോശമായി പെരുമാറിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ മറ്റു ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു.
തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ നേതാക്കളെ വെല്ലുവിളിച്ച സ്വപ്ന തെളിവുകള്‍ ഹാജരാക്കാമെന്നും വ്യക്തമാക്കി. കേസ് കൊടുത്തില്ലെങ്കില്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിനു തുല്യമാണെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ നേതാക്കളാരും തയാറല്ല.
കടകംപള്ളി സുരേന്ദ്രൻ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
2022 ഒക്ടോബറിലായിരുന്നു സ്വപ്ന മൂന്ന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കടകംപള്ളി സുരേന്ദ്രനെതിരെയായിരുന്നു ഏറ്റവും രൂക്ഷമായ പരാമര്‍ശങ്ങള്‍. അദ്ദേഹം മോശമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിരുന്നു.
'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്.
വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ഇക്കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മന്ത്രിയല്ലേ ആരോടും പറയണ്ടെന്നാണ് ശിവശങ്കര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. ഇതിനെല്ലാം തെളിവുണ്ടെന്നും അത് ഇഡിക്ക് കൈമാറിയതായും സ്വപ്ന വിശദീകരിച്ചു. പറയുന്നത് ശരിയല്ലെന്നാണെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചിരുന്നു.
ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു. ഹോട്ടല്‍ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലില്‍ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആഘട്ടത്തില്‍ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
മുൻ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് തന്നോട് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറഞ്ഞു. 'കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യൂ എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കര്‍.
ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം 'ഫ്രസ്‌ട്രേഷനുകളുള്ളയാളാണ്' ശ്രിരാമകൃഷണനുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. ഒരിക്കല്‍ മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. സൂചനകള്‍ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
ശ്രീരാമകൃഷ്ണനാകട്ടെ, ആരോപണങ്ങള്‍ ശരിയല്ലെന്ന് വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്വപ്ന പുറത്തുവിട്ടതോടെ തുടര്‍ മറുപടിയുണ്ടായില്ല. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടി അനുമതി വേണമെന്നായിരുന്നു പാര്‍ട്ടിയുടെ ഉന്നത ഘടകങ്ങളില്‍ ഉള്‍പ്പെട്ട ഈ നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞത്. തുടര്‍ന്നാണു നേതാക്കള്‍ക്ക് സ്വന്തം നിലയില്‍ നിയമ നടപടി സ്വീകരിക്കാൻ പാര്‍ട്ടി അനുമതി നല്‍കിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അനധികൃത സ്വത്ത് സമ്ബാദനവും ദുരൂഹമായ ഇടപാടുകളും ഉള്‍പ്പെടെയാണ് സ്വപ്ന ആവര്‍ത്തിച്ച് ആരോപിച്ചത്. കോടതിയില്‍ കൊടുത്ത 2 രഹസ്യ മൊഴികളിലും ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും തെളിവുകളെല്ലാം കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്കു നേരത്തേ തന്നെ കൈമാറിയെന്നുമാണു സ്വപ്ന പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.