പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തില്‍ തേജ സജ്ജയെ നായകനാക്കി പുറത്തിറക്കിയ ' ഹനുമാൻ' സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.വെള്ളിയാഴ്ചയാണ് ചിത്രം പതിനൊന്ന് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയത്. ആദ്യ ദിനത്തില്‍ തന്നെ വൻ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതിനു പിന്നാലെ സിനിമയുടെ അണിയപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഉണ്ണി മുകുന്ദൻ. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് സിനിമയെ പ്രശംസിച്ച് താരം രംഗത്തെത്തിയത്.
'എന്തൊരു അത്ഭുതകരമായ സിനിമയാണിത്. ശരിക്കും രോമാഞ്ചമേകുന്ന സിനിമ. ജയ് ഹനുമാൻ, ജയ് ശ്രീരാം. സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍." - ഉണ്ണി മുകുന്ദൻ കുറിച്ചു.
"അഞ്ജനാദരി' എന്ന സാങ്കല്‍പ്പിക ലോകത്താണ് ഹനു-മാന്റെ കഥ നടക്കുന്നത്. ഭഗവാന്റെ ശക്തികള്‍ ലഭിക്കുന്ന യുവാവ് അതിമാനുഷികനായി മാറുകയും തുടര്‍ന്ന് അഞ്ജനാദരി എന്ന ലോകത്തെ തിന്മയില് നിന്നും രക്ഷിക്കുന്നതുമാണ് സിനിമയുടെ കഥ.
പ്രൈംഷോ എന്റര്ടെയ്ൻമെന്റിന്റെ ബാനറില്‍ കെ. നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.