തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്കിയ നവകേരള സദസ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് സമഗ്രമായി അവലോകനം ചെയ്തു.നവകേരള സദസ് വൻ വിജയമായിരുന്നെന്നാണ് സി പി എം വിലയിരുത്തിയത്. ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിയില് അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സി പി എം വിലയിരുത്തിയത്. തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നല്‍കിയിട്ടുണ്ട്.
കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.
മാസപ്പടി വിവാദത്തില്‍ എക്സാലോജിക്കിനെതിരായ അന്വേഷണ നീക്കം അവഗണിക്കാനും സി പി എം തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.