തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു.അന്വേഷണം നടക്കട്ടെ. നാലുമാസം കഴിയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമല്ലോ. അന്വേഷണത്തില്‍ സിപിഎം പ്രതിക്കൂട്ടിലാകില്ല. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബേജാറൊന്നുമില്ല. ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിനാണെന്നും ഗോവിന്ദന് മാധ്യമങ്ങളോട് ചോദിച്ചു.
കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ ഇടതുപാര്‍ട്ടികളെയും ഇടതു സര്‍ക്കാരിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയെയും വേട്ടയാടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയുന്നില്ലല്ലോ എന്നു മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, അതിനൊന്നും കഴിയില്ല,
കാരണം അദ്ദേഹം സൂര്യനെപ്പോലെയാണ്, അടുത്തെത്താന്‍ കഴിയില്ല എന്നാണ് താന്‍ പറഞ്ഞത്. അതില്‍ വ്യക്തിപൂജയില്ല. അതില്‍ ഒരു തെറ്റുമില്ലെന്നാണ് താന്‍ ഇപ്പോഴും കരുതുന്നത്.
ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. എല്ലാം മാറ്റത്തിന് വിധേയമാണ്. മാറ്റമില്ലാത്ത ഒന്ന്, അനുസ്യൂതമായ മാറ്റമല്ലാതെ മറ്റൊന്നുമല്ല. സാഹിത്യകാരന്മാര് മാത്രമല്ല, കൃഷിക്കാരനോ ആദിവാസിയോ ആരു ക്രിയാത്മകമായി വിമര്‍ശനം ഉന്നയിച്ചാലും കാതുകൂര്‍പ്പിച്ച് കേള്‍ക്കുകയും, തിരുത്തേണ്ടത് തിരുത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. വ്യക്തിപൂജയെ പാര്‍ട്ടി ഒരിക്കലും അനുകൂലിച്ചിട്ടില്ല, അനുകൂലിക്കുകയുമില്ലെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ വിമര്‍ശനം 20 വര്‍ഷം മുമ്പത്തെ ലേഖനമാണ്. അപ്പോള്‍ ആരാണ് സംസ്ഥാനം ഭരിക്കുന്നത്?. എകെ ആന്റണിയാണ്. അങ്ങനെയെങ്കില്‍ അന്നത്തെ വിമര്‍ശം ആന്റണിക്കെതിരെയുമല്ലേയെന്ന് ഗോവിന്ദന് ചോദിച്ചു.
അന്നത്തെ വിമര്‍ശനം ആന്റണിക്കെതിരെയാണെന്ന് മാധ്യമങ്ങള്‍ക്ക് ഉറപ്പില്ല. എന്നാല്‍ ഇപ്പോഴത്തേത് പിണറായി വിജയനെതിരെയാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇത് വര്‍ഗപരമാണെന്ന് എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.