രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ,,

അധികം പേര്‍ക്കും ഇഷ്ടമല്ലാത്ത പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഈ ബീറ്റ്‌റൂട്ടിന് നിരവധി ഗുണങ്ങളാണുള്ളത്. ബീറ്റ്‌റൂട്ട് പതിവായി കഴിയ്‌ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.ധാരാളം നാരുകളും പല തരത്തിലുള്ള പോഷകങ്ങളും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍ സമ്പുഷ്ടമായ ഒന്നാണ് ബീറ്റ്‌റൂട്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്‌ക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ബീറ്റ്റൂട്ട് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. 

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്‌റൂട്ട്. അതിനാല്‍ വിളര്‍ച്ച ഉള്ളവര്‍ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !