ആയുര്‍വേദത്തില്‍ പ്രാധാന്യമുള്ള സസ്യമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നല്കുന്നതിനാല് ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.കൂടാതെ കിടക്കകള്‍, വിരികള്‍, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്. പെര്‍ഫ്യൂം, സോപ്പ്, മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിലും രാമച്ചം വ്യാപകമായി ഉപയോഗിക്കുന്നു.
രാമച്ചത്തിന്റെ ഔഷധ ഗുണങ്ങള്‍ നോക്കാം
ചര്‍മ്മരോഗങ്ങള്‍ മാറുന്നതിന് രാമച്ചവേര് സമം മഞ്ഞളും ചേര്‍ത്ത് പുരട്ടുക.
ശരീരത്തിന്റെ അധികമായ ദുര്‍ഗന്ധം, വിയര്‍പ്പ് എന്നിവയ്ക്ക് രാമച്ചം അരച്ച് പുരട്ടുക.
രാമച്ച വേര് മണ്കുടത്തില് ഇട്ട വെള്ളം കുടിച്ചാല്‍ ശരീരത്തിന് തണുപ്പ് ഉണ്ടാകുകയും ക്ഷീണം ഇല്ലാതാകുകയും ചെയ്യും.
ശരീരത്തിലെ ഈര്‍പ്പവും ജലാംശവും നിലനിര്‍ത്താൻ രാമച്ചം വളരെയെറേ സഹായിക്കുന്നുണ്ട് . രാമച്ചമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജത്തിനും ഇത് സഹായകരമാണ് .
രാമച്ച വേര് പഞ്ചസാരയും താതിരിപ്പൂവും ശുദ്ധജലവും ചേര്‍ത്ത് കെട്ടിവെച്ച് വൈന്‍ ഉണ്ടാക്കി ദിവസവും കഴിക്കുന്നത് ശരീരത്തിനെ തണുപ്പിക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.
രാമച്ചം, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, ചുക്ക് എന്നിവ സമം ചേര്‍ത്ത് കഷായം വെച്ചു കുടിച്ചാല്‍ പനിമാറും.
രാമച്ചവേര് പൊടിച്ചതും രക്തചന്ദനപൊടിയും സമമായി എടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരരോമകൂപങ്ങളില് കൂടി രക്തം പോകുന്നത് തടയും.
രാമച്ചത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന തൈലം ദേഹത്ത് പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.
മുറിവ് ഭേദമാക്കാനുള്ള കഴിവ് രാമച്ചത്തിനുണ്ട്. ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധയില്‍ നിന്നും വിടുതല്‍ ലഭിക്കുന്നതിനായി രാമച്ച എണ്ണ ഉപയോഗിക്കാവുന്നതാണ്.
സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ രാമച്ച എണ്ണ ഉപയോഗിക്കാം. കൈത്തണ്ട, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളില്‍ രണ്ടോ മൂന്നോ തുള്ളി പുരട്ടി മസാജ് ചെയ്യാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.