ലഖ്നൗ: മാധ്യമപ്രവര്‍ത്തകരെ തെറിപറയാൻ അനുമതി തേടി ഉദ്യോഗസ്ഥരെ സമീപിച്ച് ഉത്തര്‍പ്രദേശ് സ്വദേശി. യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ പ്രതീക് സിൻഹയാണു വിചിത്രകരമായ ആവശ്യവുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് പ്രതീകിനെതിരെ ഒരു യു.പി മാധ്യമം കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഭൂമാഫിയയാണ് പ്രതീക് എന്നായിരുന്നു ആരോപണം. ഭൂമി കൈയേറ്റം ഉന്നയിച്ച് ഇദ്ദേഹത്തിന്റെ സ്ഥലത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അധികൃതര്‍ ബുള്‍ഡോസറുമായി എത്തി നിരപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമവാര്‍ത്ത.
എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങളുടെ നടപടി അന്യായമാണെന്നു വാദിച്ച പ്രതീക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിനെതിരെയും രംഗത്തെത്തി. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് ഇദ്ദേഹം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്(എസ്.ഡി.എം) എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.
ജനുവരി 15ന് മാധ്യമസ്ഥാപനത്തിനു മുന്നില്‍ മൈക്ക് ഉപയോഗിച്ച് പ്രതിഷേധിക്കാൻ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടൊപ്പം ബ്യൂറോ ചീഫിനെയും വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടറെയും രണ്ടു മണിക്കൂര്‍ തെറി വിളിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനപ്പുറം അക്രമപ്രവര്ത്തനങ്ങളിലേക്കൊന്നും നീങ്ങില്ലെന്ന് കത്തില്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ഷൂ എറിയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നായിരുന്നു പ്രതീക് വ്യക്തമാക്കിയത്. കത്തിന്റെ പകര്‍പ്പ് പുറത്തെത്തിയിട്ടുണ്ടെങ്കില്ും ഇതിനോട് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണു വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.