ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ കുറ്റാരോപിതനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി.
എന്തുകൊണ്ടാണ് 34 വര്‍ഷം ഇതിനെക്കുറിച്ച് മിണ്ടാതിരുന്നതെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് പൊലീസിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നതും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരിയാന സ്വദേശിക്കെതിരെ 2016ലാണ് യുവതി പരാതി നല്‍കിയത്. തനിക്ക് 15 വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അതിലൊരു മകന് ജനിച്ചെന്നുമാണ് പരാതി.
മകന് സംരക്ഷണം നല്കുന്നതുകൂടാതെ കൂടുതല്‍ സ്വത്ത് ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതെന്നും കോടതി കണ്ടെത്തി.
കുറ്റാരോപിതന് ആയ ആള് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നീതി കിട്ടാത്തതിനെത്തുടര്‍ന്ന്, തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും നിയമനടപടികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകളും സുപ്രീംകോടതി റദ്ദാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.