ന്യുയോര്‍ക്ക്: ലഷ്കറെ ത്വയ്ബ ഭീകരൻ ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി മരിച്ചെന്ന് സ്ഥിരീകരിച്ച് യു.എൻ. 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ ഭീകരൻ ഹാഫിസ് സയീദിന്റെ പ്രതിനിധിയായിരുന്നു ഇയാള്‍.കഴിഞ്ഞ വര്‍ഷം മേയ് 29ന് പഞ്ചാബ് പ്രവിശ്യയിലെ മുറീദ്കേ നഗരത്തില്‍ പാക് സര്‍ക്കാരിന്റെ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് യു.എൻ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇയാള്‍ മരിച്ചെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെടുന്നത്. മുംബയ് ഭീകരാക്രമണ പ്രതികള്‍ക്ക് ഭൂട്ടാവിയുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചിരുന്നു. ഹാഫിസ് സയീദിന്റെ അഭാവത്തില്‍ ലഷ്കറെ ത്വയ്ബയെ നിയന്ത്രിച്ചിരുന്നത് ഇയാളാണ്.
അതേ സമയം, ഹാഫിസ് സയീദ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍ 78 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യു.എൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഏഴു കേസുകളിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടതെന്നും യു.എൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണം കൂടാതെ, ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കു ധനസഹായം നല്‍കിയതടക്കം എൻ.ഐ.എ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളില്‍ പ്രതിയാണ് ഹാഫിസ് സയീദ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.