സര്‍പ്രൈസ് ഹിറ്റായി ഹനുമാൻ മാറാൻ സാധ്യത; അറിയാം ആദ്യ ദിനത്തിലെ കളക്ഷൻ റിപ്പോര്‍ട്ട്,,

ഇന്ത്യൻ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തെലുങ്ക് ചിത്രമാണ് ഹനുമാൻ. പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തില്‍ തേജ സജ്ജ നായകനായെത്തിയ സിനിമ കഴിഞ്ഞ ദിവസമായിരുന്നു തീയേറ്ററുകളിലെത്തിയത്.ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.,

റിലീസിന് ഹനുമാൻ ആകെ 11 കോടിയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ചിത്രം ഒരു സര്‍പ്രൈസ് ഹിറ്റായി മാറുമെന്നാണ് ട്രേ‍ഡ് അനലിസ്റ്റുകളുടെ പ്രവചനം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയില്‍ അധികം ഹനുമാൻ നേടുമെന്നും അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്ന്. കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വര്‍മ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വര്‍മ്മ തന്നെയാണ്. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ് ഹനുമാൻ. അമൃത അയ്യര്‍ ചിത്രത്തില്‍ നായിക.

പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ കെ. നിരഞ്‍ജൻ റെഡ്ഡിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !