തൃശൂർ: മക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളുമായി സുരേഷ് ഗോപി. തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് ഇത്.
ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിടെ സന്ദര്‍ശിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ തംരംഗമായി കഴിഞ്ഞു.ഇക്കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടില്‍ സംസാരിച്ചത്.
റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത എസ്, സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീ രത്നങ്ങള്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.