തൃശൂര്‍: ജനപ്രതിനിധികള്‍ക്കെതിരെയും ജനാധിപത്യ സംവിധാനത്തിനെതിരെയും സഭ്യത വിട്ട് കോണ്‍ഗ്രസ് സമര പരിപാടി നടത്തില്ലെന്ന് തൃശൂര്‍ എം പിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപന്.
കഴിഞ്ഞ ദിവസം തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന വേദിക്ക് സമീപം ചാണക വെള്ളം തളിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.കോണ്‍ഗ്രസിന് ചില സമരരീതികളുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയുടെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സംസ്കാരത്തില്‍ വരുന്നവരാണ് തങ്ങള്‍ എന്നും ആ സംസ്കാരത്തിന്റെ അതിര്‍വരമ്പ് ലംഘിക്കുന്ന ഒരു സമരരീതിയും അനുവര്‍ത്തിക്കില്ല എന്നും പ്രതാപന് പറഞ്ഞു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ കെ എസ് യു തന്നെ അതില്‍ നിന്ന് പിന്തിരിഞ്ഞ കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷനും ഇന്നലെ ഭീഷണിപ്പെടുത്തി എന്നും ബി ജെ പിയുടെയും ആര് എസ് എസിന്റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താന്‍ എന്നും പ്രതാപന് പറഞ്ഞു.
ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. ഒരു വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിക്ക് മുന്നിലും പതറിപ്പോകുന്ന ആളല്ല താന്‍ എന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ആര് എസ് എസ് ആക്രമണത്തെ അതിജീവിച്ച സംഭവവും അദ്ദേഹം പറഞ്ഞു.
എന്റെ ഇടത് കണ്ണിനു താഴെ ഒരു അടയാളം കാണാം. ഇത് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളിന് അകത്ത് ആര് എസ് എസുകാര്‍ കയറി വന്ന് ഇടിക്കട്ട കൊണ്ട് ഇടിച്ചതാണ്. എന്നിട്ടു പതറി പിന്നോട്ട് പോയിട്ടില്ല,' ടി എന്‍ പ്രതാപന് പറഞ്ഞു. തൃശൂര്‍ മതനിരപേക്ഷതയുടെ നാടാണ് എന്നും പാര്‍ലമെന്റിന് അകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് താന്‍ എന്നും പ്രതാപന് പറഞ്ഞു.
ന്യൂനപക്ഷത്തിലെ ഏതെങ്കിലും വര്‍ഗീയ ഫാസിസ്റ്റുകളുടെ പേര് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട എന്നും ഒരു വര്‍ഗീയ ഫാസിസ്റ്റുകളെയും അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നരേന്ദ്ര മോദി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിലെ വേദിയില്‍ ആണ് യൂത്ത് കോണ്‍ഗ്രസുകര്‍ ചാണക വെള്ളം തളിക്കാന്‍ ശ്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.