തിരുവനന്തപുരം: നാലാമത് വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ത്രിമാന നിര്‍മ്മിതിയുടെ സാദ്ധ്യതകള്‍ കേരളത്തിന് ഏറ്റവും അനുയോജ്യമായ സങ്കേതമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാല്‍ പറഞ്ഞു.
ഹരിയാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പ്രൊഫ.ഡോ.രാജേന്ദ്രകുമാര്‍ ആനായത്ത് പുസ്തകം പരിചയപ്പെടുത്തി. സ്റ്റാര്‍ട്ട് അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, കേരള സര്‍വകലാശാല ബയോടെക്നോളജി വിഭാഗം മുൻ തലവൻ പ്രൊഫ.ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.
ത്രിമാന അച്ചടി കേരളത്തിന്റെ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം കേരള അക്കാഡമി ഫോര്‍ സ്കില്‍ എക്സലൻസ് മാനേജിംഗ് ഡയറക്ടര്‍ വീണാ മാധവൻ നിര്‍വഹിച്ചു.
കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം ഡയറക്ടര്‍ സി.പദ്മകുമാര്‍, വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.അനില്‍കുമാര്‍ .വി എന്നിവര്‍ സംസാരിച്ചു. കേരള അക്കാഡമി ഫോര്‍ സ്റ്റില്‍ എക്സലൻസ്,ഫ്യൂച്ചര്‍ സ്കൂള്‍സ്,ഫ്യൂച്ചര്‍ 3 ഡി കൊച്ചി എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.