പാലക്കാട്: വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസ്(29), മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷ്(35) എന്നിവരാണ് അറസ്റ്റിലായത്.വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ് ഇവരെ പിടികൂടിയത്.
പോലീസിന്റെ അന്വേഷണരീതിയെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്ന, സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കെ.പി. ഹരിദാസാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് തവണയാണ് ഇവര്‍ മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നും ജൂണ്‍ 26 നുമായിരുന്നു മോഷണം.
ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവര്‍ന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്.
പ്രതികളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി.ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്. അശോകൻ, വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടര്‍ കെ.പി. ബെന്നി, വടക്കഞ്ചേരി എസ്.ഐ.
ജീഷ്മോൻ വര്‍ഗീസ്, കൊല്ലങ്കോട് എസ്.ഐ. സുജിത്, ഗ്രേഡ് എസ്.ഐ.മാരായ കെ. പ്രസന്നൻ, സന്തോഷ്കുമാര്‍, എ.എസ്.ഐ.മാരായ ആര്. ദേവദാസ്, ആര്.
അനന്തകൃഷ്ണൻ, സീനിയര്‍ സി.പി.ഒ.മാരായ കെ. പ്രതീഷ്, റഷീദ്, സി.പി.ഒ.മാരായ റിനു മോഹൻ, വിനു, ഡ്രൈവര്‍ ഇൻഷാദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്.കെ. കൃഷ്ണദാസ്, ബ്ലസണ്‍ ജോസ്, ദിലീപ് ഡി. നായര്‍, ദിലീപ് കുമാര്‍, യു. സൂരജ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.