രാത്രി വാഴപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് വാഴപ്പഴം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്ബുഷ്ടമാണ് വാഴപ്പഴം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ സഹായിക്കും. 

എന്നാല്‍ വാഴപ്പഴം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിധാരണകള്‍ നിലനില്‍ക്കുന്നു. അതില്‍ ഏറ്റവും സാധാരണമായ ഒന്നാണ് രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും 

എന്നത്. രാത്രി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എന്നാല്‍ ആയുര്‍വേദ പ്രകാരം, വാഴപ്പഴം രാത്രി കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് എല്ലാവരെയും ബാധിക്കുന്നൊരു കാര്യമല്ല. 

വാഴപ്പഴം തണുത്ത ഭക്ഷണമായതിനാല്‍ ചുമ, ആസ്ത്മ പോലുള്ള രോഗങ്ങളുള്ള ചിലരില്‍ ചിലപ്പോള്‍ മാത്രം രാത്രി വാഴപ്പഴം കഴിക്കുന്നത് കഫം കൂട്ടാന്‍ ഇടയാക്കാം. 

അതുപോലെ വളരെ ഹെവിയായ ഒരു ഭക്ഷണമാണ് വാഴപ്പഴം. അതിനാല്‍ പഴം ദഹിക്കാന്‍ വളരെയധികം സമയമെടുക്കും. അതിനാല്‍ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഓരോ വ്യക്തികള്‍ അനുസരിച്ചാണ് ഇതൊക്കെ എന്നും ഓര്‍ക്കുക. 

വാഴപ്പഴം ഉച്ചയ്ക്ക് ഊണിന് മുമ്ബ് കഴിക്കുന്നതാകും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. കാരണം ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും ഒരു വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോളിനെ അകറ്റാന്‍ സഹായിക്കും. 

ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !