പിണറായി മഹാനാണ്, പ്രതിഭയാണ്, മുഖ്യമന്ത്രിയോട് ജനങ്ങള്‍ക്ക് വീരാരാധന: ഇ.പി ജയരാജൻ,,

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്‌ത്തി വീണ്ടും സിപിഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പിന്നാലെ ഏറ്റവും ഒടുവിലായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനാണ് പിണറായിയെ പുകഴ്‌ത്തിയിരിക്കുന്നത്.,

ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോടുള്ള വീരാരാധനയാണെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. കെഎല്‍എഫ് വേദിയില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച്‌ എം.ടി വാസുദേവൻ നായര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പരാമര്‍ശം.

"ഈ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹത് വ്യക്തികളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് വീരാരാധനയുണ്ട്. ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നേതാക്കളുണ്ട്. ജനങ്ങളുടെ അതിരുകവിഞ്ഞ സ്‌നേഹവും വിശ്വാസവും വാത്സല്യവും കൊണ്ടാണ് നേതാക്കളെ പ്രശംസിച്ച്‌ കവിതയും പാട്ടുമൊക്കെ എഴുതുന്നത്. 

ഞങ്ങള്‍ വ്യക്തിത്വത്തെ നിഷേധിക്കുന്നവരല്ല. ഇഎംഎസ് ഒരു പ്രതിഭയാണ്, പിണറായി വിജയൻ ഒരു പ്രതിഭയാണ്. ഭരണരംഗത്തെ രാഷ്‌ട്രീയ പ്രതിഭയായാണ് ഞാനടക്കമുള്ളവര്‍ അദ്ദേഹത്തെ കാണുന്നത്." ജയരാജൻ പറഞ്ഞു.എംടി വാസുദേവൻ നായരുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് വാദിച്ച ജയരാജൻ രാജ്യത്തിന്റെ ദുരവസ്ഥയാണ് എംടി ഉദ്ദേശിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തു. 

അധികാരം എന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നുമായിരുന്നു എംടിയുടെ പരാമര്‍ശം. കെല്‍എഫ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !