കൊല്ലം: വീട്ടിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാണ്. ശക്തികുളങ്ങര സ്വദേശിയായ യുവതിക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. മുഖത്ത് അടിച്ച ശേഷം ശരീരമാസകലം മര്‍ദ്ദിച്ചു.പിന്നീട് ചവിട്ടി നിലത്തിട്ടു. മുഖത്തെ അസ്ഥിക്കും കണ്ണിനും നട്ടെല്ലിനും കൈയ്ക്കും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.
അവശയായ യുവതി തന്നെയാണ് ശക്തികുളങ്ങര പൊലീസിനെ ഫോണില്‍ വിളിച്ച് സഹായം തേടിയത്. പൊലീസ് എത്തി ആദ്യം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കു ഗുരുതരമായതിനാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.