ഡല്‍ഹി: 116 വര്‍ഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് വേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞുവെന്ന് ആക്ഷേപം.,കെട്ടിടം പൊളിക്കാന്‍ ജില്ലാ ജഡ്ജി അനുമതി നല്‍കിയതിന് ശേഷമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്നാണ് ആരോപണം. നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്കിയ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. പിന്നാലെ സുപ്രിംകോടതി ഇതിന് സ്റ്റേ ഏര്‍പ്പെടുത്തി.
ഈ സാഹചര്യത്തിലാണ് ആദ്യം കരാര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോയതെന്നും സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ് പറയുന്നു.
കണ്ണൂര്‍ ജില്ലാ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഊരാളുങ്കല്‍ സൊസൈറ്റിയും അധിക സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.