ദിവസവും മുരിങ്ങയ്ക്ക കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് മുരിങ്ങയ്ക്ക.
വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി6, പ്രോട്ടീൻ, കാത്സ്യം, അയേണ്‍, ഇരുമ്ബ്, അമിനോ അസിഡുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. പതിവായി മുരിങ്ങയ്ക്കയും മുരിങ്ങയിലയും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…വിളര്‍ച്ച…
അയേണ്‍ ധാരാളം അടങ്ങിയ മുരിങ്ങയിലയും മുരിങ്ങയ്ക്കയും പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഹൃദയാരോഗ്യം…
മുരിങ്ങയ്ക്കയിലും മുരിങ്ങയിലുമുള്ള ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
പ്രമേഹം…
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇവ സഹായിക്കും.
രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
ദഹനം…
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും മുരിങ്ങയ്ക്ക സഹായിക്കും.
എല്ലുകളുടെ ആരോഗ്യം…
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ മുരിങ്ങയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍…
വണ്ണം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങയ്ക്ക. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചര്‍മ്മത്തിന്റെ ആരോഗ്യം…
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. ഒപ്പം ആന്റി- ഇൻഫ്ലമേറ്ററി സ്വഭാവമുള്ളതിനാലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.