കമല്‍ ഹാസനെയും ശ്രീവിദ്യയേയും അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മലയാളികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ക്കുന്ന ഇഷ്ട നായിക.എന്നാല്‍ ഇരുവരും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാല്‍ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല.
ശ്രീവിദ്യയിമായി അകന്ന കമല്‍ നര്‍ത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. വാണി ഗണപതിയുമായുള്ള വിവാഹബന്ധം പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു. ഇതിനിടെ നടി സരികയ്ക്കൊപ്പം കമല്‍ പുതിയൊരു ജീവിതം തുടങ്ങി.
ഈ ബന്ധത്തില്‍ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കളും ജനിച്ചു. സരികയുമായുള്ള ബന്ധം അവസാനിച്ച ശേഷം നടി ഗൗതമിയുമായി ലിവിംഗ് ടുഗെദര്‍ റിലേഷൻഷിപ്പിലേക്കും കമല്‍ ഹാസൻ കടന്നു. എന്നാല്‍ 2016 ല്‍ ഈ ബന്ധവും അവസാനിച്ചു. ഇന്ന് സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കമല്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പിന്നീട് തുറന്ന് സംസാരിക്കാൻ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല. കമല്‍ ഹാസനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അപൂര്‍വരാഗങ്ങളില്‍ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമല്‍ ഹാസൻ ഓര്‍മ്മ പങ്കുവെച്ചത്.
പത്തൊൻപത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമല്‍ ഹാസൻ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേള്‍ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമല്‍ മറുപടി നല്കി.
ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവര്‍ക്കുമിടയില്‍ ആ സ്നേഹം ഉണ്ടായിരുന്നു. അത് കല്യാണത്തില്‍ എത്തേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസൻ വ്യക്തമാക്കി.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.