ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിപി നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയത്തില്‍ സമ്മര്‍ദ്ദം കൂടാനും ധമനികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.വിട്ടുമാറാത്ത രോഗങ്ങളും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പലരും ബിപി കുറയ്ക്കാൻ മാര്‍ക്കറ്റില്‍ കിട്ടുന്ന പലതരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പലരിലും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമല്ല. നിങ്ങളും സമാനമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആയുര്‍വേദ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഈ പൊടിക്കൈ പിന്തുടരുക.
നാരങ്ങ വെള്ളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ?
നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇൻഫര്‍മേഷൻ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം നാരങ്ങയില്‍ ഫ്ളേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഇത് കുടിക്കുന്നത് ധമനികളിലെ മാലിന്യങ്ങളും കൊളസ്ട്രോളും നീക്കം ചെയ്യുന്നു. മാത്രമല്ല, ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊളസ്ട്രോളും അലിയിച്ചു കളയുന്നു. ഇതുമൂലം ബിപി നിയന്ത്രണവിധേയമാകുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു
ഉയര്‍ന്ന ബിപി ഉള്ളവര്‍ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുക മാത്രമല്ല ശരീരത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ധമനികളെ ആരോഗ്യകരമാക്കി സൂക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങള്‍ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇതുമൂലം ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന പ്രശ്നത്തില്‍ നിന്ന് മോചനം നേടുകയും ചെയ്യാം.
ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടം
നാരങ്ങാ വെള്ളം ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. ധമനികളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രഭാവം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് ദിവസവും നാരങ്ങാ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.