പയ്യന്നൂര്‍: ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചത് ചോദ്യം ചെയ്ത യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി.വി. മധുവിന്റെ പരാതിയിലാണു സ്വകാര്യ ബസ് ജീവനക്കാരായ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞമാസം 30ന് രാത്രി ഏഴരയോടെയാണ് ഏഴിലോടിനും എടാട്ട് കോളജ് സ്റ്റോപ്പിനുമിടയില്‍ പരാതിക്കാസ്പദമായ സംഭവം.
കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനെ യാത്രക്കാരനായ പരാതിക്കാരന് ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ ബസ് ജീവനക്കാരായ മൂന്നുപേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും കൈപിടിച്ച് തിരിച്ചും പരിക്കേല്‍പ്പിച്ചതായും ഇതിലൂടെ തനിക്ക് മാനഹാനിയും മരണഭയവുമുണ്ടാക്കിയെന്നുമാണു പരാതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.