ഫിറ്റ്നസിലും ആരോഗ്യസംരക്ഷണത്തിന് ശ്രദ്ധിക്കുന്നവരുടെ പ്രധാന ആവശ്യമാണ് നല്ല മസില്. വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ മസില് കൂട്ടാൻ സാധിക്കുകയുള്ളൂ.മസില് കൂട്ടുന്നതില്‍ ഭക്ഷണത്തിലുള്ള പങ്ക് വളരെ വലുതാണ്.
പുരുഷന്മാര് പലപ്പോഴും ജിമ്മില്‍ പോയി മസില് കൂട്ടാൻ ശ്രമിക്കാറുണ്ട്. സിക്സ് പാക്കിനായി കഠിന പരിശ്രമത്തിലാണ് പലരും. എന്നാല്‍ മസില് കൂട്ടാൻ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ മസിലിനായി പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.പ്രോട്ടീനുകളുടെ മികച്ച സ്രോതസായ മുട്ടയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രോട്ടീൻ മസില് ഉണ്ടാകാൻ വളരെ ആവശ്യമുള്ള ഘടകമാണ്. അതിനാല്‍ മസില് വര്‍ധിക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് ഗുണം ചെയ്യും.
പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില് കൂടാനും ഇത് വളരെ നല്ലതാണ്. ചിക്കൻ കഴിക്കുന്നത് അതുപോലെ വലിയ ഗുണം ചെയ്യും.പ്രധാനമായും ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നത് മസില് കൂട്ടാൻ സഹായിക്കും. ഇതില്‍ കൂടിയ അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പാലുത്പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മസില് കൂടുന്നതിന് ഗുണം ചെയ്യും. ഇവയില്‍ നല്ലൊരളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീക്ക് യോഗര്‍ട്ട്, പനീര്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നിലക്കടല, ബദാം തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. കൂടെ പ്രോട്ടീനും ഫൈബറും കാര്‍ബോഹൈട്രേറ്റും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓട്സും പതിവായി കഴിക്കുന്നതും മസില് കൂട്ടാൻ സഹായിക്കും.
മത്സ്യം കഴിക്കുന്നതും മസില് കൂടാൻ നല്ലതാണ്. പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുമൊക്കെ അടങ്ങിയ ചൂര, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ മറക്കണ്ട. വിറ്റാമിനുകളും അയേണും അടങ്ങിയ സോയാബീൻ കഴിക്കുന്നതും പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.