മോഹന്‍ലാല്‍ നായകനായ സര്‍വകലാശാല എന്ന സിനിമയിലൂടെയാണ് നന്ദു ചലച്ചിത്രലോകത്ത് എത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചതും മോഹന്‍ലാല്‍ ചിത്രത്തില്‍തന്നെ.
സര്‍വകലാശാല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിലെ നായകന് മോഹന്‍ലാലുമായി മുന്‍പരിചയം ഒന്നുമില്ലായിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹത്തിന്റെ റേഞ്ചും സൗഹൃദവലയവും വേറെ, നമ്മുടേത് മറ്റൊന്ന്. ഒരുമിച്ചുള്ള ഇരിപ്പോ സംസാരമോ ഒന്നും അന്നുണ്ടായിരുന്നില്ല.
പക്ഷേ, ഷോട്ടിനിടെ കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നല്ലാതെ അതില്‍ കവിഞ്ഞ ബന്ധമൊന്നും അന്നില്ലായിരുന്നു. പിന്നീട് അയിത്തം, കിഴക്കുണരും പക്ഷി, ലാല്‍സലാം, ബട്ടര്‍ഫ്ലൈസ്, ഏയ് ഓട്ടോ, കിലുക്കം, അഭിമന്യു തുടങ്ങി കുറെയേറെ സിനിമകള്‍ അദ്ദേഹത്തിനൊപ്പം അക്കാലത്തുതന്നെ ചെയ്തതോടെ അടുപ്പമായി. പിന്നീട് ആ മഹാനടനൊപ്പം എത്രയോ സിനിമകള്‍. എല്ലാം അനുഗ്രഹം തന്നെ- നന്ദു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.