എറണാകുളം: കുഞ്ഞിന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ ജോലി ചെയ്യുന്ന യുവതി പിടിയില്‍. മണക്കുന്നം ഉദയംപേരൂര്‍ പത്താംമെെല്‍ ഭാഗത്ത് മനയ്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജുവിനെയാണ് (38) പൊലീസ് പിടികൂടിയത്.പിടവൂര്‍ ഭാഗത്തെ വീട്ടില്‍ കുഞ്ഞിനെ നോക്കാനെത്തിയതാണ് അഞ്ജു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്.
ഒന്നരവയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് ഇവര്‍ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുതിയ കാവില്‍ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം തൃപ്പൂണിത്തുറയിലെ ജൂവലറിയില്‍ നിന്ന് കണ്ടെത്തി. ഇൻസ്പെക്ടര്‍ കെ എ ഷിബിൻ, എസ് ഐ. എംഎസ് മനോജ്, എ എസ് ഐ വിസി സജി, സീനിയര്‍ സി പി ഒമാരായ സെെനബ, നവാസ്, ഷാനവസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.