കോട്ടയം: വാഴൂരിൽ മക്കളെപോലെ നോക്കിവളർത്തിയ മൂന്നു പശുക്കളെ കുറുനരി കടിച്ച് പേവിഷബാധയേറ്റതിനെ തുടർന്ന് മൂന്നെണ്ണത്തിനെയും മരുന്ന് കുത്തിവെച്ചു കൊന്നു.
വാഴൂരിൽ താമസക്കാരിയായ നേപ്പാൾ സ്വദേശിനി ബിമലയ്ക്കാണ് പ്രതീക്ഷിക്കാത്ത സമയത്ത് ഇത്തരത്തിൽ ദുർവിധി നേരിടേണ്ടി വന്നത്.60,000 രൂപ വായ്പയെടുത്ത് രണ്ടുമാസം മുൻപാണ് കറവപ്പശുവിനെ വാങ്ങിയത്. നിലവിൽ ഇതിനെ കറക്കുന്നുണ്ടായിരുന്നു. എട്ടുമാസം ഗർഭിണിയായ പശുവിനെയും ഒന്നര വയസ്സ് പ്രായമുള്ള കിടാവിനെയും ബിമലയ്ക്ക് നഷ്ടമായി.
കഴിഞ്ഞയാഴ്ചയാണ് ബിമലയുടെ തൊഴുത്തിലെ നാലു പശുക്കളിൽ മൂന്നെണ്ണത്തിന് കുറുനരിയുടെ കടിയേറ്റത്. വായിൽനിന്നു നുരയും പതയും വന്ന് കുഴഞ്ഞുവീണപ്പോൾ ഡോക്ടറെത്തി പരിശോധിച്ചു തുടർന്ന് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
നേപ്പാൾ സ്വദേശിനിയായ ബിമലയെ വാഴൂർ കിടാരത്തിൽ പ്രസന്നനാണ് വിവാഹംചെയ്തത്. നാട്ടിലെത്തിയ ബിമല പശുവളർത്തലിലേക്ക് തിരിയുകയായിരുന്നു.
മൂന്ന് കാലികളെ നഷ്ടമായതിനാൽ ഇനി എങ്ങനെയാണ് മുന്നോട്ടുപോവുകയെന്ന് ബിമലയും പ്രസന്നനും ചോദിക്കുന്നു.
കുറുനരികളുടെയും വന്യജീവികളുടെയും ആക്രമണം പതിവായതോടെ കാലികളെ വളർത്താൻ വലിയ പ്രയാസമാണെന്ന് കോട്ടയം ജില്ലയിലെ ക്ഷീരകർഷകരും പറയുന്നു.
ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് പലരും പശുക്കളെ വാങ്ങുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം കോട്ടയം ജില്ലയിൽ വർധിക്കുകയാണ്.
കൃത്യമായി നഷ്ടപരിഹാരം ലഭിക്കുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും നൂലാമാലകൾ ഏറെയുണ്ടെന്നാണ് കർഷകർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.