കൊച്ചി: മുഖ്യമന്ത്രിയെയും കുടുംബത്തെയും, വ്യവസായ മന്ത്രിയെയും ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.എറണാകുളം കൊച്ചു കടവന്ത്ര സ്വദേശി ജോബിന് ജെയിംസാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുഭാവിയായ പ്രതി രാഷ്ട്രീയ കലഹം ഉണ്ടാക്കി സമാധാനാന്തരീക്ഷം നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രി, വ്യവസായ മന്ത്രി, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്നിവരെ അപകീര്ത്തിര്ത്തിപ്പെടുത്തുന്ന തരത്തിലും സ്ത്രീകള്‍ക്കെതിരെ ലൈംഗികച്ചുവയോടെ സന്ദേശങ്ങളും ഫോട്ടോകളും ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയുടെ പരാതിയില്‍ സൗത്ത്പോലീസ്കേസെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൊച്ചു കടവന്ത്രയിലുള്ള വീട്ടില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും കേസിനാസ്പദമായ പോസ്റ്റുകള്‍ പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.