അലീഗഢ്: ട്രെയിനിലെ പ്ലഗ് പോയിന്റില്‍ ഇലക്ട്രിക് കെറ്റിലുപയോഗിച്ച് വെള്ളം തിളപ്പിച്ച യുവാവിന് പിഴ. ഗയയില്‍ നിന്ന് ന്യൂഡല്‍ഹിലേക്കുള്ള മഹാബോധി എക്സ്പ്രസിലെ യാത്രക്കാരനെതിരെയാണ് നടപടി.റെയില്‍വേ ആക്ട് സെക്ഷൻ 147 (1) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് 1000 രൂപ പിഴയടക്കണം
ലെയില്‍ നിന്നുള്ള 36കാരനാണ് കേസിലെ പ്രതി. ശനിയാഴ്ച ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഇയാള്‍ ട്രെയിനില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു.
ഓടുന്ന ട്രെയിനില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് വരെ കാരണമാകാം എന്നതിനാല്‍ ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴ വിധിച്ചത് കൂടാതെ മേലാല്‍ ഇത്തരം പ്രവൃത്തികളിലേര്‍പ്പെടരുതെന്ന് കോടതി യുവാവിന് താക്കീതും നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.