ബെംഗളൂരു: ദലിത് യുവാക്കള്‍ക്കു ഭക്ഷണം നല്കാൻ വിസമ്മതിച്ചതിന് ഹോട്ടല്‍ ഉടമയെയുള്പ്പെടെ 2 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.,
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടർന്ന് ദലിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഹോട്ടലില്‍ എത്തുന്ന ദലിതരെ ഇവർ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തഹസില്‍ദാർ രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍ സമാധാന യോഗം വിളിച്ചു.
ജാതിവിവേചനം നടത്തിയതായി ശ്രദ്ധയില്‍പെട്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നു കട ഉടമകള്‍ക്കു ഉള്‍പ്പെടെ നിർദേശം നല്‍കിയതായി തഹസില്‍ദാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.