ജയറാമിന്റെ വമ്പൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഓസ്‌ലർ. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തിയിരുന്നു. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ പലരേയും സുരേഷ് ഗോപി ഉൾപ്പടെ പലരേയും പരിഗണിച്ചു എന്നാണ് ജയറാം പറയുന്നത്.സത്യരാജിനോട് കഥ പറയുകയും ചെയ്തിരുന്നു. സിനിമ ചെയ്യാമെന്ന് മമ്മൂട്ടി തന്നെയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസിനോട് പറഞ്ഞതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.
അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരു ചെയ്യും എന്ന ചര്‍ച്ചയില്‍ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും വരെ പല പേരുകളും ഉയര്‍ന്നിരുന്നു. ഞാന്‍ സത്യരാജിനോടു കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചു.- ജയറാം പറഞ്ഞു.
അപ്പോഴാണ് യാഥൃശ്ചികമായി മമ്മൂക്കയെ കാണാൻ മിഥുൻ പോകുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അലക്സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ എന്നു മമ്മൂക്ക ചോദിച്ചു. എന്നാൽ വേണ്ട എന്നാണ് മിഥുൻ പറഞ്ഞത്. എന്നാൽ അദ്ദേഹം വരണമെന്നാണ് തനിക്ക് തോന്നിയതെന്നും ജയറാം കൂട്ടിച്ചേർത്തു.
ഞാന്‍ നായകനാവുന്ന സിനിമയില്‍ ഇങ്ങനെ ഒരു വേഷം ചെയ്യാമെന്നു അദ്ദേഹം പറയുന്നില്ലേ, ചിലപ്പോള്‍ എനിക്കു വേണ്ടിയാവാം, ഒന്നുകൂടി പോയി ചോദിക്കാന്‍ ഞാന്‍ മിഥുനോടു പറഞ്ഞു. അങ്ങനെ മിഥുന്‍ രണ്ടാമതു വീണ്ടും പോയി ചോദിച്ചു. ചെയ്തുതരാമെന്നു മമ്മൂക്ക പറഞ്ഞു. - ജയറാം വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.