പാലാ:പാല തൊടുപുഴ റൂട്ടിൽ പയപ്പാറിൽ അൽപ്പ സമയം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം ചെന്നാനിക്കാട് സ്വദേശി പി ഐ ചാക്കോ (65) ആണ് മരണപെട്ടത്.
പാലാ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് വഴിയോരത്തു നിന്ന പോസ്റ്റിലും തെങ്ങിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പാലാ ട്രാഫിക് എസ് ഐ അനിൽ കുമാറും സംഘവും പ്രദേശ വാസികളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങി പോയതാകാം അപകടം കാരണമെന്ന് നിഗമനം. പാലാ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.