നിസാം ലക്ഷദ്വീപ് ✍️✍️
സാഗരം സുന്ദര തീരം ഗാനിം അൽമുഫ്താഹ്* ദ്വീപ്ശ്രീ അയൽക്കൂട്ടത്തിന്റെ താഴേയുള്ള
*ലിറ്റിൽ ഫ്ലവർ ബാലസബ* കുട്ടികൾ ഇന്ന് രാവിലെ പ്രിംപ്രോസ് കടൽ തീരത്ത് അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ശുചീകരണം നടത്തി.ഏകദേശം 20 മീറ്റർ ഏരിയ മാത്രം കവർ ചെയ്തുകൊണ്ടുള്ള *Cleaner Oceans Brighter Horizons*
*Beach Clean Up Drive*
ശുചീകരണം 13 കുട്ടികൾ ക്കൊപ്പം മെന്റർ ശ്രീ മതി ലക്ഷ്മി കുട്ടി അമ്മ , ഗാനിം പ്രസിഡന്റ് ശ്രീ മതി ഫാത്തിമത് ഖുറൈശാ , സെക്രട്ടറി ഫസീല , വിദ്യാഭ്യാസ വോളിണ്ടിയർ മാർജനഥ്, റസീന TK എന്നിവരും പങ്കെടുത്തു. 105 kg യോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ വളരെ ചുരുങ്ങിയ ഏരിയ യിൽ നിന്നും ലഭിച്ചു.
ശേഷം കുട്ടികൾക്കുള്ള *Bathing Kit* മെന്റർ മാടം നൽകി.
ഇന്ന് സമുദ്രതീരത്തും, കടലിലും 80% മാനം പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് ഇത് കടൽ ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ താറുമാറാക്കി തുടങ്ങി.
കടലിലെ ആവശിഷ്ട്ടങ്ങൾ പ്രധാനമായും വലിച്ചെറിയപ്പെടുന്ന മനുഷ്യ മാലിന്യങ്ങളാണ്. അത് കടലിൽ പൊങ്ങികിടക്കുകയോ കടലിൽ തങ്ങി നിൽക്കുകയാ ചെയ്യുന്നു.
നമുക്ക് കരയിൽ ജീവിക്കാനുള്ള അവകാശം പോലെ കടൽജീവികൾക്ക് കടലിൽ ജീവിക്കാനുള്ള അവകാശമുണ്ട്. അത് കൊണ്ട് തന്നെ നാം ഇനി പ്ലാസ്റ്റിക്ക് വേസ്റ്റുകൾ വലിച്ചെറിയാതിരിക്കുക.STOP OCEAN PLASTIC POLUTION. പ്ലാസ്റ്റിക്കിനെ അകറ്റി പരിസ്ഥിതിയെ കാക്കാം. ഒരുമയോടെ നമുക്ക് നമ്മുടെ തീരം സംരക്ഷിക്കാം.:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.