കോവിഡ്: കര്‍ണാടകയില്‍ 113 കേസ് കൂടി

ബംഗളൂരു: സംസ്ഥാനത്ത് ഞായറാഴ്ച 113 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 114 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 958 ആയി.ഞായറാഴ്ച കോവിഡ് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കഴിഞ്ഞദിവസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

2555 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 653 റാപിഡ് പരിശോധനയും അടക്കം 3208 പരിശോധനകളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതുപ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.52 ശതമാനവും മരണനിരക്ക് പൂജ്യവുമാണ്. ആകെയുള്ള 958 രോഗികളില്‍ 909 പേരും ഗാര്‍ഹിക നിരീക്ഷണത്തിലാണ്. ആശുപത്രികളില്‍ കഴിയുന്നവരില്‍ 13 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

ബംഗളൂരു നഗരത്തില്‍ കഴിഞ്ഞ ദിവസം 509 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 44 പേര്‍ രോഗമുക്തി നേടി. 519 പേരാണ് ആകെ കോവിഡ് രോഗികളായി ബംഗളൂരു നഗരത്തിലുള്ളത്. മൈസൂരുവില്‍ 12ഉം തുമകുരുവില്‍ 10ഉം കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !