മകൻ മരിച്ച വിവരം അച്ഛൻ പുറത്തറിയിച്ചില്ല: : മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം തിരഞ്ഞെത്തിയ നാട്ടുകാര്‍,,

ആലപ്പുഴ: മകൻ മരിച്ച വിവരം അച്ഛൻ പുറത്തുപറഞ്ഞില്ലെന്ന് ആരോപണം. വീട്ടില്‍ കിടന്ന് മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാര്‍ പരിശോധിച്ചാണ് മരണവിവരം അറിഞ്ഞത്.

ചെങ്ങന്നൂര്‍ പുലിയൂര്‍ ചെമ്പോലില്‍ രഞ്ജിത് ജി നായര്‍ (31) ആണ് മരിച്ചത്. അച്ഛൻ ഗോപിനാഥനൊപ്പമായിരുന്നു രഞ്ജിത്ത് താമസിച്ചത്. എറണാകുളത്തെ ഓണ്‍ലൈൻ കമ്പിനിയില്‍ ജീവനക്കാരനായിരുന്നു രഞ്ജിത്ത്. വിവാഹിതനായിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുൻപ് ബന്ധം വേര്‍പെടുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.

എപ്പോഴാണ് രഞ്ജിത്ത് മരിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. ഇതോടെയാണ് അയല്‍വാസികളും ബന്ധുക്കളും പരിശോധിക്കാനെത്തിയത്. ഈ സമയത്താണ് രഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൂലിപ്പണിക്കാരനാണ് രഞ്ജിത്തിന്റെ അച്ഛൻ ഗോപിനാഥൻ. ഇവരുടെ വീട്ടില്‍ മറ്റാരും താമസിച്ചിരുന്നില്ല. മകൻ മരിച്ച വിവരം അറിഞ്ഞിട്ടും ഗോപിനാഥൻ പുറത്തറിയിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !