മണിമല: അതിദരിദ്രരില്ലാത്ത സംസ്ഥാനമായി 2025 നവംബര്‍ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖ മന്ത്രി വി.എൻ.വാസവൻ.
മണിമല പഞ്ചായത്തില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കൗണ്‍സില്‍ ഹാളിന്റെ ഉദ്ഘാടനവും പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.പുതിയ പാലങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കുന്നത് മാത്രമല്ല വികസനം. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതാണ്. അതുനേടിക്കൊടുക്കാൻ സര്‍ക്കാരിന്റെ കൂടെ നിന്നു പ്രവര്‍ത്തിക്കുന്നവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു.
4.90 ലക്ഷം രൂപ ചെലവഴിച്ച് മണിമല പഞ്ചായത്തിലെ ഹരിതകര്‍മസേനയ്ക്കു വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ചീഫ് വിപ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
മണിമല പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമണ്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡംഗം ഡോ.കെ. സതീഷ് കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ഗോപിദാസ്,
പഞ്ചായത്തംഗങ്ങളായ റോസമ്മ ജോണ്‍, സുനി വര്‍ഗീസ്, മോളി മൈക്കിള്‍, പി.ജെ. ജോസഫ് കുഞ്ഞ്, മിനി മാത്യു, സിറില്‍ തോമസ്, സുജ ബാബു, രാജമ്മ ജയകുമാര്‍, പി.ജി. പ്രകാശ്, പി.ടി. ഇന്ദു, പി.എസ്. ജമീല, ഷാഹുല്‍ ഹമീദ്, ബിനോയ് വര്‍ഗീസ്, പഞ്ചായത്ത് സെക്രട്ടറി സി. ഷിജു കുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.