ശരീരഭാരം കുറയ്ക്കുന്നതിനായി പലപ്പോഴും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് എല്ലാവരും ചെയ്യാറ്. എന്നാല്‍ ചില കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
1. അവക്കഡോ
അവക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഇത് നിരവധി ആരോഗ്യ ഗുണങ്ങളുടെ ഉറവിടമാണ്. അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍, കാര്ബോഹൈഡ്രേറ്ററുകള് എന്നിവ വിശപ്പ് ശമിപ്പിക്കാൻ നല്ലതാണ്. സാലഡ്, സ്മൂത്തി പോലുള്ളവയില്‍ ഇത് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
2. ഒലീവ് ഓയില്‍, കോക്കനട്ട് ഓയില്‍
ഉയര്‍ന്ന ഗുണമേന്മയുള്ള എക്ട്രാവെര്ജിൻ ഓലീവ് ഓയലുകളില് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വര്‍ദ്ധപ്പിക്കാൻ നല്ലതാണ്. സാലഡുകളിലും മറ്റും ഉപയോഗിക്കാം.
വെളിച്ചെണ്ണയില്‍ ട്രൈഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാൻ നല്ലതാണ്. പാചകങ്ങളില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം.
3. നട്സ്
അണ്ടിപരിപ്പ്, ബദാം, പിസ്ത പോലുള്ള നട്സും ഫ്ളാക്സീഡ്, സൂര്യകാന്തി വിത്ത് എന്നിവയിലും നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീൻ എന്നിവ ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും നല്ലതാണ്.
4. തൈര്
കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നപോലെ കൊഴുപ്പടങ്ങിയവയും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്ലെയിൻ, മധുരമില്ലാത്ത തൈര് അതിന് ഉദാഹരണമാണ്. ആരോഗ്യകരമായ ഭക്ഷണ ക്രമത്തില്‍ ഇത് ഉള്‍പ്പെടുത്താം. അതുവഴി ശരീര ഭാരം നിയന്ത്രിക്കാം.
5. കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍, മത്തി, അയല തുടങ്ങിയവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുണ്ട്. ഇവ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി കൊഴുപ്പുള്ള മത്സ്യം ഗ്രില്‍ ചെയ്യുകയോ, ആവിയില്‍ വേവിക്കുകയോ ചെയ്ത് കഴിക്കുന്നതാണ് നല്ലത്.
6. ചിയ വിത്തുകള്‍
ചിയ വിത്തുകള്‍ ഒമേഗ -3, ഫൈബര്‍, പ്രോട്ടീൻ എന്നിവയാല്‍ സമ്ബുഷ്ടമാണ്. കലോറി കുറയ്ക്കാൻ ഇത് സഹായിക്കും. തൈര്, ഓട്സ് എന്നിവയില്‍ ചിയ വിത്തുകള്‍ ഉള്‍പ്പെടുത്തി കഴിക്കാം. അല്ലെങ്കില്‍ അവയെ സ്മൂത്തികളിലും ഉല്‍പ്പെടുത്താം.
7. ഡാര്‍ക്ക് ചോക്ലേറ്റ്
ഉയര്‍ന്ന അളവില്‍ കൊക്കോ അടങ്ങിയിട്ടുള്ള (70% അല്ലെങ്കില്‍ അതില്‍ കൂടുതല്‍) ഡാര്‍ക്ക് ചോക്ലേറ്റില്‍ ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇടയ്ക്കിടെ ഒരു ചെറിയ കഷണം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്.
8. മുട്ട
മുട്ടയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൃത്യമായ ഭക്ഷണക്രമത്തില്‍ മുട്ടഉള്പ്പെടുത്തുന്നത് നല്ലതാണ്. ഇത് കലോറി കുറയ്ക്കാൻ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.