മലയാളികളുടെ ഇഷ്ടനടിയാണ് ശോഭന. കഴിഞ്ഞ ദിവസം ബി ജെ പിയുടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ശോഭന എത്തിയതോടെയാണ് ശോഭനയുടെ രാഷ്ട്രീയ നിലപാടുകള്‍ ചോദ്യം ചെയ്ത് കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്ഇപ്പോള് ഉയര്‍ന്ന് വരുന്നത്.അതുവരെ നൃത്ത ലോകത്തെ കുറിച്ചും അഭിനയത്തെ പറ്റി മാത്രം സംസാരിച്ചിട്ടുള്ള ശോഭന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചെക്കുമെന്നും അഭ്യൂഹമെത്തിയിട്ടുണ്ട്. എല്ലാ കാലത്തും സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത ആളാണ് ശോഭന.
താരം വനിത മാസികയ്ക്ക് മുൻപ് നല്കിയ ഒരു അഭിമുഖത്തില്‍ സ്വന്തം അഭിപ്രായം പറയാന്‍ പേടിക്കേണ്ട ആവശ്യമില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു.
ശോഭനയുടെ രാഷ്ട്രീയ ചായ്വും രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയായി മാറുന്ന ഈ വേളയില്‍ പഴയ ഈ അഭിമുഖവും വീണ്ടും വൈറലായി മാറുകയാണ്. എല്ലാവരും അഭിപ്രായം പറയാന്‍ മടിച്ചിരുന്ന കാലത്ത് സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ താന്‍ മടിച്ചിട്ടില്ലെന്ന് പറയുകയാണ് ശോഭന.
സ്വന്തം അഭിപ്രായം പറയുന്നതിന് പേടിക്കുന്നത് എന്തിനാണ്. ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. അങ്ങനെ സംസാരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷേ മാതാപിതാക്കള്‍ എന്റെ അഭിപ്രായത്തെ അനുകൂലിക്കുകയാണ് ചെയ്തത്.
എന്റെ ഒരു സിനിമയില്‍ റേപ് സീന്‍ ഉണ്ടായിരുന്നു. കഥ പറഞ്ഞ സമയത്തേ ഞാനതിന് ഓക്കെ അല്ലെന്ന് അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ ആ സീനില്‍ ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിപ്പിച്ച് കഥാപാത്രമാക്കി ചേര്‍ത്തു.
സിനിമ ഇറങ്ങിയപ്പോള്‍ എന്റെ അച്ഛന് അത് പ്രശ്നമാക്കി. എന്റെ അനുവാദമില്ലാതെ അങ്ങനെ ചെയ്തത് ശരിയല്ലല്ലോ എന്നാണ് ശോഭന ചോദിക്കുന്നത്. എനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്നത് മാത്രമേ ചെയ്യാറുള്ളു. മാത്രമല്ല മലയാളത്തില്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ടിവിയില്‍ മലയാള സിനിമയുടെ ഇഷ്ട നായികയായിരുന്ന ആ ശോഭനയെ കാണുമ്പോള്‍ എനിക്കും ഒട്ടും ഇഷ്ടം തോന്നാറില്ല. കുറച്ച് കൂടി നന്നായി ചെയ്യാമായിരുന്നില്ലേ എന്നാക്കെയാണ് അന്നേരം തനിക്ക് തോന്നാറുള്ളത്.
മണിച്ചിത്രത്താഴ് കാണുമ്പോള്‍ പോലും എനിക്കത് തോന്നാറുണ്ടെന്നാണ് അഭിമുഖത്തില്‍ ശോഭന പറഞ്ഞത്. ഇപ്പോള്‍ തനിക്ക് നിറയെ സ്വപ്നങ്ങളുണ്ടെന്നും നടി പറഞ്ഞിരുന്നു. ഭരതനാട്യത്തെ കുറിച്ച് ഡോക്യുമെന്റേഷന് ചെയ്യണമെന്നതാണ് വര്‍ഷങ്ങളായിട്ടുള്ള എന്റെ ആഗ്രഹം.
അതിന് നല്ല ഫണ്ട് ആവശ്യമാണ്. വായനക്കാരായ ആളുകളെല്ലാം തന്ന് സഹായിക്കണമെന്നും നടി പറഞ്ഞു. അഭിനയവും നൃത്തവും അല്ലാതെയുള്ള ഇഷ്ടം എഴുത്തണെന്നാണ് ശോഭന വെളിപ്പെടുത്തിയത്. പേനകള്‍ തന്റെ ദൗര്‍ബല്യമാണെന്നും അതിന്റെ വലിയൊരു ശേഖരം തന്നെ ഉണ്ടെന്നും നടി പറഞ്ഞു.
പിന്നെ മാധ്യമങ്ങളുടെ മുന്നില്‍ നിന്നും മകളെ അകറ്റി നിര്‍ത്തുന്നതെന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നടി നല്‍കിയിരിക്കുകയാണ്. 'ഞാനെന്റെ മകളെ എന്തിനാണ് മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ട് വരുന്നത്? അവള് സാധാരണ കുട്ടിയാണ്. അത്രമാത്രമേ' അതിന് കാരണമുള്ളുവെന്നാണ് ശോഭന പറയുന്നത്.
സിനിമയില്‍ നിന്നും ഏറെ കാലം ഇടവേള എടുത്ത് മാറി നിന്ന ശോഭന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്മാൻ, കല്യാണി പ്രിയദര്ശൻ എന്നിവരുടെ കൂടെ അഭിനയിച്ച സിനിമയും അതിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.