സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- ​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോ‍ഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്. 

സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- എന്നാണ് ഇം​ഗ്ലീഷിലുള്ള ബാനറിലെ വാചകം.

ഭൂ നിയമ ഭേ​ദ​ഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ​ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്.  പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്. 

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. 

പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ​ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !