സിനിമകൾ 100 കോടി ക്ലബ്ബിലും 150 കോടി ക്ലബ്ബിലുമൊക്കെ കയറി എന്നു പറയുന്നത് ഗിമിക്സാണെന്ന് നടൻ മുകേഷ്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അങ്ങനെയുള്ളവരെ ആകർഷിക്കാൻ പലതും പറയും എന്നാണ് താരത്തിന്റെ വാക്കുകൾ.കോടി ക്ലബ്ബിന്റെ കണക്കു കേട്ട് ഇൻകം ടാസ്ക് വന്നാൽ ശത്രുക്കൾ ഇട്ടതാണെന്ന് പറയുമെന്നും മുകേഷ് പരിഹസിച്ചു.
100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ഗിമിക്സ് ആണ്.'- മുകേഷ് പറഞ്ഞു.
അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഭാവിയിൽ ഒരു സിനിമയും 100 ദിവസം തിയറ്ററിൽ ഓടില്ല എന്നാണ് മുകേഷ് പറയുന്നത്. ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. ഇനിവരുന്ന സിനിമകൾ കഷ്ടപ്പെട്ട് 50 ദിവസമായിരിക്കും ഓടുക എന്നും മുകേഷ് കൂട്ടിച്ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.