ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുത്'; പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍,,

 ഛത്തീസ്ഗഡ്: അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കരുതെന്നും ബുദ്ധമതം സ്വീകരിക്കണമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഛത്തീസ്ഗഡ് ബിലാസ്പൂരിലാണ് സംഭവം 

ജനുവരി 22നാണ് ഭരാരി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടികളെയും ഒരുകൂട്ടം ആളുകളെയും കൊണ്ട് ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചത്. ഇതിന് പിന്നാലെ അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ശിവന്‍, രാമന്‍, കൃഷ്ണന്‍ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ബുദ്ധമതം പിന്തുടരണമെന്നുമായിരുന്നു അദ്ദേഹം പ്രതിജ്ഞ ചൊല്ലിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രൂപേഷ് ശുക്ലയെന്നയാളുടെ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്‍ പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഞായറാഴ്ചയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തുക, തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !