സിനിമപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാമിന്റെ ഓസ്ലര്. പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച അഭിപ്രായമായിരുന്നു..ട്രെയിലറിന്റെ ക്ലൈമാക്സിലെ മമ്മൂട്ടിയുടെ സാന്നിധ്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇപ്പോള്‍ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ജയറാം.
ഓസ്ലറില് മമ്മൂട്ടിയുണ്ടെന്ന് സൂചന നല്‍കുന്നതാണ് ജയറാമിന്റെ വാക്കുകള്‍. തിയറ്ററിനെ പിടിച്ചുകുലുക്കുന്ന രംഗമായിരിക്കും അതെന്നാണ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. "ഇനിയിപ്പോള്‍ അദ്ദേഹം ഓസ്ലറില് ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മള് ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്.
ആള്ക്കാര് എന്താ കണ്ടുപിടിക്കാത്തത്. എല്ലാവര്ക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോള്‍ അവര്‍ക്കൊരു ആകാംഷ ഉണ്ടാകും.
സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ അവര്‍ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മള് കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാൻ പറയാം. തിയറ്ററില്‍ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല.-ജയറാം പറഞ്ഞു.
സൂപ്പര്‍ഹിറ്റായി മാറിയ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജയറാമിനൊപ്പം അര്ജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്ജുൻ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അബ്രഹാം ഓസ്ലര് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.