വമോഗ: മുഡിഗെരെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ യുവാവിനെ കാറിലെത്തിയ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. പരിക്കുകളോടെ കെ.വി.മുനീറിനെ (29) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബുധനാഴ്ച പൊലീസ് കേസെടുത്തു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കാൻ പ്രത്യേക പൊലീസ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇതര ജില്ലയിലെ സംഭവം.
ചോക്ലേറ്റ് കൈമാറിയ സന്ദേശം ഒരാള്‍ അയച്ചതിന് പിന്നാലെ കാറില്‍ എത്തിയ സംഘം അക്രമം നടത്തുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ പിടികൂടുമെന്ന് ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ട് മിഥുൻ കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.