തിരുവനന്തപുരം: ഈ മാസം ഇരുപത്തിഅഞ്ചാം തീയതി മുതല്‍ നിയമസഭാ സമ്മേളന ആരംഭിക്കുകയാണ്. സമ്മേളനം തുടങ്ങുമ്പോള്‍ സർക്കാരിന് മുന്നില്‍ പ്രതിപക്ഷമായി ആദ്യമെത്തുക ഇടഞ്ഞു നില്‍ക്കുന്ന ഗവർണറാകും.,
ആദ്യം ഗവർണർ സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ എത്തുമോ എന്നുറപ്പാകണം. ബജറ്റിന് മുന്നോടിയായതിനാല്‍ സംസ്ഥാന ഗവർണർ സഭാംഗങ്ങളെ അഭിസംബോധ ചെയ്യണം. പുതുവര്‍ഷത്തിലെ നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. ഇപ്പോളത്തെ അവസ്ഥയില്‍ തെറ്റിപ്പിരിഞ്ഞ നില്‍ക്കുന്ന ഗവർണർ ഒരല്‍പം മയപ്പെട്ടു നീങ്ങുകയാണ്.ഗവർണർ നയപ്രഖ്യാപനത്തില്‍ സ്വാഭാവികമായും കേന്ദ്രത്തിനെതിരായ പരാമർശങ്ങള്‍ രൂക്ഷമായി തന്നെ കാണും. സംസ്ഥാനസർക്കാർ രൂപം നല്‍കിയ നിരവധി ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തില്‍ നിന്ന് ഗവർണർ വിട്ടു നില്‍ക്കുന്നതും നയപ്രഖ്യാപനത്തില്‍ സർക്കാരിന് സ്വാഭാവികമായും സൂചിപ്പിക്കേണ്ടി വരും.
സംസ്ഥാനത്തെ കടക്കെണിയിലാക്കുകയും, കടമെടുപ്പ് പരിധി വെട്ടികുറയ്ക്കുകയും ചെയ്താ കേന്ദ്ര നടപടിക്കെതിരെ ഫെബ്രുവരി എട്ടിന് സംസ്ഥാന സർക്കാർ ഡല്‍ഹിയിലെത്തി സമരം ചെയ്യും എന്നതും ഗവർണ റെകൊണ്ട് നിയമസഭയെ അറിയിച്ചേക്കാം.
അത്തരമൊരു പ്രസ്താവന നയപ്രഖ്യാപനത്തില്‍ ഭാഗമായി ഗവർണർ നടത്തുമോ. എന്തായാലും അല്പം മയപ്പെട്ടു നില്‍ക്കുന്ന ഗവർണ്ണറുമായി സ്പീക്കർ എ എൻ ഷംസിർ രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി
നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കര്‍ നേരിട്ടെത്തി ക്ഷണിച്ചു. പ്രസംഗം വായിക്കാനെത്തുമെന്ന് ഗവര്‍ണര്‍ സ്‌പീക്കർ അറിയിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗം ഗവര്‍ണര്‍ വന്ന് വായിക്കുന്നതാണ് പതിവുള്ളത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരുമുറുകിയ സാഹചര്യത്തില്‍ നിര്‍ണായകമായേക്കും.
ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തില്‍ നിന്ന് ഗവര്‍ണര്‍ ഒഴിഞ്ഞ് മാറുന്നുവെന്ന വിമര്‍ശനം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അടക്കം ഉന്നയിച്ചതാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനായി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
എന്നാല്‍, തനിക്കെതിരായ വിമര്‍ശനത്തെ ഗവര്‍ണര്‍ വായിക്കുമോ എന്ന ചോദ്യം സര്‍ക്കാറിന് മുന്നിലുണ്ട്. സർക്കാരിന്റെ നയം സഭയില്‍ പറയുക എന്നത് ഗവർണറുടെ ഭരണ ഘടനാ ഉത്തരവാദിത്വമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ ചില നയപ്രഖ്യാപനങ്ങളില്‍ സംഭവിച്ചത് പോലെ ഗവർണർക്കു വേണമെങ്കില്‍ പ്രസംഗ വേളയില്‍ ആ ഭാഗം വായിക്കാതെ ഒഴിവാക്കാം.
നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന ഗവർണറും സർക്കാരും തമ്മില്‍ ചർച്ചകള്‍ക്ക് മധ്യസ്ഥം നീല്കുന്നതു സ്പീക്കർ ആണ്. അതുകൊണ്ടു തന്നെ സംഘർഷത്തിന്റെ മഞ്ഞുരുക്കാൻ സ്പീക്കർ എ എൻ ഷംസീർ തന്നെയാണ് ഉചിതം ഇന്നത്തെ അവസ്ഥയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.