ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കുന്നതും അമിതമാകുന്നതും വേദനയ്ക്ക് കാരണമാകാം; പരിഹാരം എന്തെല്ലാം?

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന ചെറിയൊരു വേദന മതി എല്ലാവിധ സന്തോഷങ്ങളെയും തല്ലിക്കെടുത്താൻ.

കാൻസർ പോലുള്ള ഗുരുതര രോഗങ്ങള്‍ വലിയ വേദന ഉണ്ടാക്കുന്നതാണെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന മസ്കുലോ സ്കെലറ്റല്‍ വേദനകളാണ് മിക്കവർക്കും ഏറെ അസഹ്യമായി തോന്നാറുള്ളത്. അപകടങ്ങളും ജീവിത ശൈലിയിലെ അപാകതകളും മൂലമുണ്ടാകുന്ന ഇത്തരം വേദനകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച്‌ മനസ്സിലാക്കാം. 

വേദനയുടെ കാരണങ്ങള്‍

ശരീരത്തിലെ മസിലുകള്‍, അസ്ഥികള്‍, സന്ധികള്‍, ലിഗമെന്റുകള്‍, ടെന്റണുകള്‍ തുടങ്ങിയവയെ ബാധിക്കുന്ന വേദനകളെയാണ് മസ്കുലോ സ്കെലറ്റല്‍ പെയിൻ എന്ന് പറയുന്നത്. അപകടങ്ങള്‍, വീഴ്ച മൂലമുണ്ടാകുന്ന പരിക്കുകള്‍, ലിഗമെന്റുകള്‍ക്കും ടെന്റണുകള്‍ക്കും സംഭവിക്കുന്ന വലിച്ചില്‍, സന്ധികള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം തുടങ്ങിയവയാണ് ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നത്. 

ഇരിക്കുന്നതിലും കിടക്കുന്നതിലുമുള്ള അപാകതകളും വേദനക്ക് വഴിയൊരുക്കും. പോസ്ട്രറല്‍ സ്ട്രെയിൻ എന്നാണ് ഇത്തരം ബുദ്ധിമുട്ടുകളെ വിളിക്കുന്നത്. ഇതുമൂലം കഴുത്ത്, പുറം, നടുഭാഗം, നെഞ്ച്, കൈകാലുകള്‍ എന്നിവിടങ്ങളിലൊക്കെ വേദന അനുഭവപ്പെടാൻ സാധ്യത ഉണ്ട്. ഒരേ ജോലി സ്ഥിരമായി ചെയ്യുന്നതും വേദനക്ക് കാരണമാകും. 

ശരീര വേദനക്കുള്ള മറ്റൊരു കാരണമാണ് ശാരീരിക പ്രവർത്തനങ്ങള്‍ ഇല്ലാത്തതും ഉദാസീനമായ ജീവിതരീതിയും. പരിചയമില്ലാതെ കനത്ത ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുമ്ബോള്‍ ശരീരവേദനയും മസില്‍ വലിയലും ഉണ്ടാവുകയും ചെയ്യാം. പതിവില്ലാതെ അമിതമായി വർക്ക് ഔട്ട് ചെയ്യുന്നതും തെറ്റായ രീതിയില്‍ വെയിറ്റ് ട്രെയിനിങ്ങ് എക്സർസൈസുകള്‍ ചെയ്യുന്നതുമെല്ലാം വേദന വിളിച്ച്‌ വരുത്തുന്ന കാര്യങ്ങളാണ്. 

വേദന മാറ്റാൻ പലവഴികള്‍ 

മസ്കുലോ സ്കെലറ്റല്‍ വേദന മാറ്റാൻ മരുന്നുകള്‍ മുതല്‍ ഫിസിയോ തെറാപ്പി ഉള്‍പ്പെടെ പല മാർഗങ്ങളുണ്ട്. ഓയിൻമെന്റുകള്‍, സ്പ്രേകള്‍, ഗുളികകള്‍, ഉറക്ക ഗുളികകള്‍, ഉഴിച്ചില്‍, തിരുമ്മുചികിത്സ തുടങ്ങിയ ആയുർവേദ മുറകള്‍ എന്നിവയെല്ലാമാണ് സാധാരണയായി ചെയ്യാറുള്ള ചികിത്സകള്‍. 

ഇതില്‍ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് വേദനസംഹാരികള്‍ ഉപയോഗിച്ച്‌ വേദന മാറ്റുന്ന രീതിയാണ്. രോഗികള്‍ക്ക് അനാള്‍ജസിക് ഇനത്തില്‍ പെടുന്ന മരുന്നുകളാണ് ഇതിനായി നല്‍കുന്നത്. 

ഗുളിക രൂപത്തിലും കുത്തിവെപ്പായും നല്‍കാറുണ്ടെങ്കിലും ഇത്തരം മരുന്നുകള്‍ ദീർഘകാലം ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷത്തെ വിളിച്ചു വരുത്തുന്നവയാണ്. 

അനിയന്ത്രിതമായി മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിള്‍, വയറിളക്കം, വയറുവേദന, മലബന്ധം, ഛർദ്ദി, നെഞ്ചെരിച്ചില്‍ തുടങ്ങിയ ഉദര സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും കിഡ്നി തകരാറിനും ഹൃദയ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ. 

ഫിസിയോ തെറാപ്പിയിലൂടെ പരിഹരിക്കാം

മരുന്നുകള്‍, സ്പ്രേ, ഓയിൻമെന്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ വേദന മാറ്റാൻ കഴിയുമെങ്കിലും ഇതുവഴി താല്‍ക്കാലിക ആശ്വാസം മാത്രമേ ലഭിക്കുകയുള്ളൂ. വേദനയുടെ കാരണം കണ്ടെത്തി അതിനുള്ള ചികിത്സ നല്‍കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. 

ഇതിനുള്ള ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ മാർഗം ഫിസിയോ തെറാപ്പിയാണ്. ഒട്ടുമിക്ക വേദനകളും മരുന്നില്ലാതെ തന്നെ മാറ്റാൻ കഴിയും എന്നതാണ് ഫിസിയോ തെറാപ്പിയുടെ പ്രത്യേകത. 

മാനുവല്‍ തെറാപ്പിയെ കുറിച്ച്‌ അറിയാം

വേദന കുറയ്ക്കുന്നതിനും സന്ധികള്‍, മൃദുവായ കോശങ്ങള്‍, ഞരമ്ബുകള്‍ എന്നിവയുടെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള ഫിസിയോ തെറാപ്പി ചികിത്സാ രീതിയാണ് മാനുവല്‍ തെറാപ്പി. ഇത് നടുവേദന, കഴുത്ത് വേദന, മുട്ടുവേദന, മയോഫേഷ്യല്‍ പെയിൻ സിൻഡ്രോം, ഫൈബ്രോമയാല്‍ജിയ തുടങ്ങി ഒട്ടുമിക്ക വേദനകള്‍ക്കും ഏറെ ഫലപ്രദമാണ്.

വിദഗ്ധരായ ഫിസിയോ തെറാപ്പിസ്റ്റുകള്‍ രോഗികളെ ശാരീരികമായ പരിശോധനകള്‍ക്ക് വിധേയരാക്കി വേദനയുടെ ഉറവിടം കണ്ടെത്തുന്നതും മൂലം വേദനയില്‍ നിന്ന് പൂർണമായ മുക്തി ലഭിക്കാൻ സഹായിക്കുന്നു. സന്ധികളുടെ ചലനശേഷി വർദ്ധിപ്പിക്കാനും ലിഗമെന്റ്, ടെന്റണ്‍ ഉള്‍പ്പെടെയുള്ള മൃദു കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയും. 

സന്ധികളുടെ അയവ് കൂട്ടാനും മസിലുകളുടെ പിരിമുറുക്കം കുറക്കാനും നീര് കുറക്കാനും ഫലപ്രദമാണ്. ഇതുവഴി വേദനക്ക് വേഗത്തിലുളള ശമനവും ലഭിക്കും. ശാരീരിക പ്രവർത്തനങ്ങള്‍ സുഖമമാക്കാനും ഗുണം ചെയ്യും.

വൈദ്യസഹായം നിർബന്ധം.

ഏതാനും ദിവസങ്ങള്‍ കൊണ്ട് വേദന മാറുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ സ്വീകരിക്കുന്നതാണ് നല്ലത്. ഒരോരുത്തരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാകും വേദന അനുഭവപ്പെടുന്നത്. ഇത് കണ്ടെത്തി വേണം ചികിത്സ നല്‍കാൻ. 

അത് കൊണ്ട് തന്നെ സ്വയം ചികിത്സ പൂർണമായും ഒഴിവാക്കുകയും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. 

ഫിസിയോതെറാപ്പിസ്റ്റ് കൃത്യമായ അസ്സസ്സ്മെന്റിലൂടെ ഓരോ വ്യക്തിക്കും അനുയോജ്യമായ തെറാപ്യൂട്ടിക് വ്യായാമങ്ങള്‍ ആണ് രോഗചികിത്സക്കായി ഉപയോഗിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് കാരണം കണ്ടെത്തുന്നത്.

ജീവിതശൈലി മാറ്റാം

ശാരീരിക പ്രവർത്തനങ്ങള്‍ ഇല്ലാത്തത്, ഉദാസീന ജീവിത രീതി, കടുത്ത ജോലി ഭാരം, വിശ്രമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങി ജീവിത ശൈലിയിലെ അപാകതകളാണ് ശരീര വേദനകളുടെ പ്രധാന കാരണങ്ങളിലൊന്ന്. ജീവിത ശൈലിയില്‍ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങള്‍ പോലും വലിയ രീതിയില്‍ ഗുണം ചെയ്യുന്നവയാണ്.

കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെയും ശാരീരിക പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നത് വഴിയും ശാരീരിക വേദനകളെ പ്രതിരോധിക്കാൻ സഹായിക്കും. വ്യായാമം ജീവിതചര്യയാക്കി മാറ്റുകയും ഇതിനായി ദിവസവും കുറഞ്ഞത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ മാറ്റിവെക്കുകയും ചെയ്യുക. 

ജങ്ക് ഫുഡ് ഉള്‍പ്പെടെ മോശം ഭക്ഷണ രീതി ഒഴിവാക്കി ആരോഗ്യകരമായ ഡയറ്റ് പിന്തുടരാൻ ശ്രദ്ധിക്കുക. ദിവസം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങാനും ശ്രദ്ധിക്കുക. 

മാനസിക സമ്മർദ്ദം ഒഴിവാക്കുകയും അത് വഴി ജീവിത നിലവാരം ഉയർത്താനും ശ്രമിക്കേണ്ടതുണ്ട്.അവസാനമായി ഒന്നോർക്കുക. വേദന വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വേദന വരാതെ നോക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !