ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങള്‍ പലയിടത്തും കാണുന്നുണ്ട്; സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകളും ഉണ്ടായി മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി,,

തിരുവനന്തപുരം: അഴിമതി പ്രശ്നങ്ങള്‍ സഹകരണമേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂർവം.,ഈ മുന്നേറ്റത്തില്‍ വലിയ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ഒൻപതാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങള്‍ പലയിടത്തും കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോള്‍ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല.

കർശന നടപടി സ്വീകരിക്കും. അഴിമതിക്കാർ രക്ഷപ്പെട്ടു കൂടാ എന്നതാണ് സർക്കാരിന്റെ നിലപാട്. തെറ്റ് ചെയ്തവർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണ സംഘത്തെ സംരക്ഷിക്കുമെന്നുമാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ ഇഡി ഇടപെടലിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു.

ഒരു സ്ഥാപനത്തിലെ ക്രമക്കേടില്‍, മുഖ്യപ്രതിയാക്കേണ്ടയാളെ മാപ്പുസാക്ഷിയാക്കുന്നുവെന്നും കരുവന്നൂര്‍ കേസിനെ പരോക്ഷമായി സൂചിപ്പിച്ച്‌ പിണറായി വിജയന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !