ഒഡീഷ: സ്കൂള്‍ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റർ പിടിയില്‍. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കുട്ടികള്‍ സ്കൂളില്‍ പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളെ സ്കൂള്‍ വളപ്പില്‍ വെച്ച് 45 കാരനായ പ്രധാനാധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം.
ജനുവരി 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം നടന്നതിന്റെ പിറ്റേന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകാൻ വിസമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. മാതാപിതാക്കളുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് ശേഷം പെണ്‍കുട്ടികള്‍ കുറ്റാരോപിതനായ പ്രധാന അധ്യാപകന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
രാവിലെ 6.30നും 11നും ഇടയിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. സ്കൂള്‍ സമയം കഴിഞ്ഞ് രണ്ട് പെണ്‍കുട്ടികളെ പ്രതിയായ ഹെഡ്മാസ്റ്റർ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (എഫ്), 354, 506 വകുപ്പുകള്‍, 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.