തിരുവനന്തപുരം: കൊല്ലത്ത് ഗവർണറുടെ വാഹനം എസ് എഫ് ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ രാജ്ഭവനില്‍ 31 അംഗ സി ആർ പി എഫ് സംഘമെത്തി.
അതേസമയം ഗവർണർക്കെതിരായ നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന് സർക്കാരിന് പാർട്ടിയുടെ മുന്നറിയിപ്പ് ലഭിച്ചതായി സൂചന. ഗവർണറുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു.
മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് ഗവർണർ പ്രതിമാസ റിപ്പോർട്ട് അയക്കാനിരിക്കുന്നു. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന് പാർട്ടിയുടെ മുന്നറിയിപ്പ്. സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.
അതേസമയം 31 അംഗ സംഘമാണ് ഇപ്പോള്‍ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്. കേരളാ പോലീസും രാജ്ഭവനില്‍ തുടരുന്നുണ്ട്. സുരക്ഷ ഏറ്റെടുത്ത് കൊണ്ടുള്ള കേന്ദ്രത്തിന്റെ കത്ത് നിലവില്‍ രാജ്ഭവന് മാത്രമാണ് ലഭിച്ചിരിക്കുന്നത്.
ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് ലഭിച്ചാല്‍ കേരളാ പോലീസ് പിന്മാറുമെന്നാണ് സൂചന. കേന്ദ്രസേനയെ രാജ്ഭവനിലേക്കയച്ചത് ജനാധിപത്യ വിരുദ്ധവും, ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണെന്ന് എല്‍ ഡി ഫ് കണ്‍വീനർ ഇ പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.